India

ആശുപത്രി റിസപ്ഷനിസ്റ്റിനെ ക്രൂരമായി മർദിച്ച് രോഗിക്ക് കൂട്ടിരിക്കാൻ വന്നയാൾ; കേസെടുത്ത് പോലീസ് – Receptionist Kicked, Slammed By Man

മഹാരാഷ്ട്രയിലെ താനെയില്‍ ആശുപത്രി റിസപ്ഷനിസ്റ്റിനെ ക്രൂരമായി മർദിച്ച് രോഗിയുടെ കൂടെ വന്ന ബന്ധു. ഗോപാല്‍ എന്നയാളാണ് റിസപ്ഷനിസ്റ്റായ പെണ്‍കുട്ടിയെ ക്രൂരമായി മർദിച്ചത്. ഇയാൾ പെൺകുട്ടിയെ മര്‍ദിക്കുന്നതും മുടിയില്‍ പിടിച്ചിഴക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. സംഭവത്തിൽ പോലീസ് കേസെടുത്തു.

ഗോപാല്‍ ഡോക്ടറെ കാണണം എന്ന് ആവശ്യപ്പെട്ടപ്പോൾ റിസപ്ഷനിസ്റ്റായ പെൺകുട്ടി ഡോക്ടര്‍ മെഡിക്കല്‍ റപ്രസെന്‍റെറ്റീവുമായി സംസാരിക്കുകയാണെന്നും കുറച്ചുസമയം കാത്തിരിക്കണമെന്നും പറഞ്ഞു. ഇതോടെ ഗോപാൽ അക്രമാസക്തനായി കുട്ടിയെ മർദിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തി. പ്രതിക്കായുള്ള തിരച്ചില്‍ നടക്കുകയാണ്.

STORY HIGHLIGHT: Receptionist Kicked, Slammed By Man