കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിമരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് രണ്ടര വയസ്സുകാരനായ കൃശിവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച്ച അർധരാത്രിയോടെയാണ് വേങ്ങര സ്വദേശി റീമ കുഞ്ഞുമായി പുഴയിൽ ചാടിയത്.
കുട്ടിയുടെ അമ്മ റീമയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ചെമ്പല്ലിക്കുണ്ട് പാലത്തിൽ മകനുമായി എത്തിയ റീമ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്.
STORY HIGHLIGHT: body of reemas baby found