ഗുരുഗ്രാമിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലെ നാലാംനിലയിൽ നിന്ന് വീണ് യുവതി മരിച്ചു. ഗുരുഗ്രാമില്‍ താമസിക്കുന്ന ഒഡീഷ സ്വദേശിനി പാര്‍വതിയാണ് മരിച്ചത്. യുവതി ടെറസില്‍നിന്ന് കാല്‍തെന്നിയാണ് താഴേക്ക് വീണതെന്നും ഭർത്താവ് ദുര്യോധൻ കൈകളില്‍ പിടിച്ച് രക്ഷിക്കാന്‍ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പോലീസ് പറഞ്ഞു.
ഇരുവരും ഗുരുഗ്രാമിലെ വ്യത്യസ്ത സ്വകാര്യകമ്പനികളിലെ ജീവനക്കാരായിരുന്നു.
STORY HIGHLIGHT: gurugram woman falls dies