പോലീസ് നടത്തിയ ലഹരിവേട്ടയില്‍ കൊല്ലത്ത് നിന്നും എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയില്‍. ചന്ദനത്തോപ്പ് ഇടവട്ടം രഞ്ജുമന്ദിരത്തില്‍ അച്ചു, എറണാകുളം പച്ചാളം ഓര്‍ക്കിഡ് ഇന്റര്‍നാഷണല്‍ അപ്പാര്‍ട്ട്മെന്റില്‍ സിന്ധു എന്നിവരാണ് പോലീസ് പിടിയിലായത്.
സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ വിതരണം ചെയ്യാന്‍ എത്തിച്ച 3.87 ഗ്രാം എംഡിഎംഎയാണ് ഇരുവരിൽ നിന്നും പോലീസ് പിടിച്ചെടുത്തത്. പരിശോധനയില്‍ അച്ചുവിന്റെ പക്കല്‍നിന്ന് 1.985 ഗ്രാമും സിന്ധുവിന്റെ പക്കല്‍നിന്ന് 1.884 ഗ്രാമും എംഡിഎംഎ പോലീസ് കണ്ടെടുക്കുകയായിരുന്നു. നേരത്തെയും എംഡിഎംഎ കടത്താന്‍ ശ്രമിച്ചതിന് ഇരുവരെയും പോലീസ് പിടികൂടിയിട്ടുണ്ട്.
STORY HIGHLIGHT: two arrested with mdma