മധുര വിഭവങ്ങൾ ഇഷ്ടമല്ലാത്തവരുണ്ടോ? പ്രത്യേകിച്ച് കുട്ടികൾക്ക്. വെറും 5 മിനുട്ടിൽ ബ്രെഡ് കൊണ്ട് രുചികരമായ പുഡ്ഡിംഗ് എങ്ങനെ തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ.
ചേരുവകൾ
- പാൽ- 1 കപ്പ്
- കറുവാപ്പട്ട-
- ഏലയ്ക്ക
- പഞ്ചസാര- 1 ടേബിൾസ്പൂൺ
- ബ്രെഡ്- 2
- പഞ്ചസാര- 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് പാൽ ഒഴിക്കാം. അതിലേയ്ക്ക് ഒരു ചെറിയ കഷ്ണം കറുവാപ്പട്ടയും ഏലയ്ക്ക പൊടിച്ചതും, അൽപം പഞ്ചസാരയും ചേർത്ത് കുറുക്കിയെടുക്കാം. അര കപ്പായി പാൽ കുറുകി വരുമ്പോൾ അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം. പാൽ തണുത്ത് കഴിയുമ്പോൾ അരിച്ചെടുക്കാം. അരികുകൾ മുറിച്ച ബ്രെഡ് ഒരു പാത്രത്തിൽ വച്ച് മുകളിൽ പാൽ ഒഴിക്കാം. മറ്റൊരു പാൻ അടുപ്പിൽ വച്ച് അൽപം വെള്ളം ഒഴിച്ച് അതിലേയ്ക്ക് ചെറിയ സ്പൂൺ പഞ്ചസാര ചേർത്ത് അലിയിക്കാം. വെള്ളം വറ്റി പഞ്ചസാര അലിഞ്ഞു കഴിയുമ്പോൾ അതിലേയ്ക്ക് ബ്രെഡ് വയ്ക്കാം. ഇരുവശവും പഞ്ചസാര ലായനിയിൽ കുതിർത്തെടുക്കാം. വേണമെങ്കിൽ തണുപ്പിച്ച് കഴിക്കാം.
STORY HIGHLIGHT : bread pudding