വി എസിന് കൂടുതൽ ആളുകളും ഓർത്തിരിക്കുന്നത് കാരിരുമ്പിന്റെ മൂർച്ഛയുള്ള വാക്കുകൾ രാകി മിനുക്കി നടത്തുന്ന പ്രസംഗങ്ങളാണ്. വർഷങ്ങൾക്കു മുമ്പ് മുഹമ്മദ് റിയാസിനെതിരെ നടന്ന സംഘപരിവാർ അക്രമണത്തിൽ വിഎസിന്റെ നിലപാട് ഇത് ഓർമ്മപെടുത്തുന്നതാണ്. അദ്ദേഹം അത് കൈകാര്യം ചെയ്ത രീതിയും ഇതിന് ഉദാഹരണം.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മുഹമ്മദ് റിയാസ് ഉത്തരേന്ത്യയിൽ ബിജെപി നേതൃത്വത്തിൽ നടക്കുന്ന ന്യൂനപക്ഷ വേട്ടയെ കുറിച്ച് പരാമർശിക്കുകയുണ്ടായി. ഒരു ചാനൽ ചർച്ചയിലാണ് അദ്ദേഹം ബിജെപിക്കെതിരെ തുറന്നടിച്ചത്. തുടർന്ന് റിയാസിനെതിരെ സംഘപരിവാർ രംഗത്ത് വരികയും റിയാസിന് എതിരെ സംഘടിത ആക്രമം നടത്തുകയും ചെയ്തു. ഒരു ബിജെപി നേതാവ് അന്ന് മുഹമ്മദ് റിയാസിനോട് “പാക്കിസ്ഥാനിലേക്ക് പോകൂ” എന്ന് ആക്രോശിച്ചു. പിറ്റേ ദിവസം മുതൽ സംഘപരിവാർ അത് ഏറ്റുപിടിക്കുകയും ചെയ്തു.
ആ സമയത്ത് കോഴിക്കോട് മുതലക്കുളത്ത് വിഎസിന്റെ പ്രസംഗമുണ്ടായിരുന്നു. “റിയാസിനെ പാകിസ്ഥാനിലേക്ക് അയക്കാൻ നോക്കുന്നവരെ ഇടതുപക്ഷ പ്രസ്ഥാനം എങ്ങോട്ടാണ് അയക്കുന്നതെന്നു നമുക്ക് കാണാം” എന്നായിരുന്നു വിഎസ് നീട്ടിയും കുറുക്കിയും പറഞ്ഞത്. ആ ഒരൊറ്റ പ്രസംഗത്തിലൂടെ സംഘപരിവാരം ഒന്നടങ്കം റിയാസിനെതിരെയുള്ള പ്രചാരണം അവസാനിപ്പിച്ചു. പാക്കിസ്ഥാൻ എന്ന് പരസ്യമായി പറയാൻ പോലും ആരും പിന്നെ മുതിർന്നില്ല. നാടിൻ്റെ മതനിരപേക്ഷതയ്ക്ക് വേണ്ടി തൻ്റെ പ്രസ്ഥാനത്തിൻ്റെ നിലപാട് എന്നും ശക്തമായി ഉയർത്തിപ്പിടിച്ച നേതാവാണ് വി എസ്.
content highlight: Comrade VS