Kerala

മത്സ്യത്തൊഴിലാളികളെ എന്നും ചേര്‍ത്ത് പിടിച്ച സഖാവ്; കാത്ത് നില്‍ക്കുന്ന ജനസാഗരം അതിന് ഉദാ​ഹരണം; വി.എസിനെ അനുസ്മരിച്ച് കൊല്ലം ബിഷപ്പ് പോള്‍ മുല്ലശ്ശേരി | Comrade VS

വിഎസിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ജനസാഗരമാണ് വഴിയോരങ്ങളിലുള്ളത്

മത്സ്യത്തൊഴിലാളികളെ എന്നും ചേര്‍ത്ത് പിടിച്ച നേതാവായിരുന്നു സഖാവ് വി.എസ് അച്യുതാനന്ദന്‍ എന്ന് കൊല്ലം ബിഷപ്പ് പോള്‍ മുല്ലശ്ശേരി.

കടലോര പ്രശ്‌നങ്ങള്‍ താന്‍ അവതരിച്ചപ്പോള്‍ ക്ഷമയോടെ ശ്രദ്ധയോടെ അദ്ദേഹം പ്രശ്‌നങ്ങളെ കേട്ടുനിന്നു. സാധാരണക്കാരനിലേക്ക് എന്നും ഇറങ്ങിചെന്ന് പ്രവര്‍ത്തിച്ച നേതാവായിരുന്നു വിഎസെന്നും കൊല്ലം ബിഷപ്പ് പറഞ്ഞു.അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കാത്ത് നില്‍ക്കുന്ന ജന സാഗരം മതി സഖാവ് വി.എസിനെ ജനങ്ങള്‍ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് മനസിലാക്കാനെന്നും കൊല്ലം ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ആലപ്പുഴയിലേക്കുള്ള വിലാപയാത്രയില്‍ വിഎസിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ജനസാഗരമാണ് വഴിയോരങ്ങളിലുള്ളത്.

content highlight:  Comrade VS