മുഖ്യമന്ത്രിയും കേരളത്തിൻ്റെ പ്രിയ സഖാവുമായിരുന്ന വിഎസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തില്‍നിന്ന് ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് തിരിച്ചു. വീട്ടില്‍ ഒരു മണിക്കൂറാണ് പൊതുദര്‍ശനം പറഞ്ഞിരുന്നതെങ്കിലും അവസാനമായി കാണാനെത്തിയവരെക്കൊണ്ട് വേലിക്കകത്ത് നിറഞ്ഞതോടെ രണ്ടര മണിര്രൂര്‍ പൊതുദര്‍ശന സമയം നീട്ടേണ്ടി വന്നു. പുന്നപ്രയുടെ മണിമുത്തിന് ഹൃദയാഭിവാദ്യങ്ങള്‍ നല്‍കിയാണ് അവര്‍ വേലിക്കകത്ത് വീട്ടില്‍നിന്ന് യാത്രയാക്കിയിരിക്കുന്നത്.
തിരുവനന്തപുരത്ത്നിന്ന് 22 മണിക്കൂറെടുത്താണ് വിഎസിൻ്റെ വിലാപയാത്ര വേലിക്കകത്തേക്ക് എത്തിച്ചത്. വീട്ടില്‍ ഒരു മണിക്കൂറാണ് പൊതുദര്‍ശ സൗകര്യം ഒരുക്കിയിരിക്കുന്നത്. ശേഷം സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലാകും പൊതുദര്‍ശനം നടക്കുക. വൈകിട്ട് വലിയ ചുടുകാട്ടിലാണ് സംസ്കാരം നടക്കുക.
വഴിയിലുടനീളം ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നത്. കനത്ത മഴയെ പോലും അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ സഖാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഏറെനേരം കാത്തുനില്‍ക്കുന്നത്.
ജൂലൈ 21നാണ് വിഎസ് അച്യുതാനന്ദൻ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വിഎസിന്.