പ്രീമിയം ലാപ്പ്ടോപ്പുകൾക്ക് 43% വരെ ഓഫറുകളുമായി ആമസോൺ. ആപ്പിൾ, അസൂസ്, എച്ച്പി തുടങ്ങിയ കമ്പനികളുടെ പ്രീമിയം ലാപ്പ്ടോപ്പുകൾക്കാണ് ആമസോൺ ഡിസ്ക്കൗണ്ട് നൽക്കുന്നത്.
ലൈറ്റ് വെയിറ്റ്, പവർഫുൾ മെഷീൻ എന്നിവ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഓഫറുകളാണ് ആമസോൺ നൽകുന്നത്. യാത്ര ചെയ്യുമ്പോൾ കയ്യിൽ ഒതുങ്ങുന്നതും ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ഈ ലാപ്പ്ടോപ്പുകൾ സ്വന്തമാക്കാം.
15.6 ഇഞ്ച് FHD ഡിസ്‌പ്ലേ, പുതിയ ഇന്റൽ കോർ 5 120U പ്രോസസർ, 16GB LPDDR4X റാം, 512GB SSD സ്റ്റോറേജുള്ള സാംസങ് ഗാലക്സി ബുക്ക് 4 ലാപ്പ്ടോപ്പിന് ഇപ്പോഴത്തെ വില 52400 രൂപയാണ്. ഈ ലാപ്പ്ടോപ്പിന്റെ യഥാർഥ വില 91,989 രൂപയാണ്.
ഐറിസ് എക്സ്ഇ ഗ്രാഫിക്സ്, വിൻഡോസ് 11, എംഎസ് ഓഫീസ് 2021, ഫിംഗർപ്രിന്റ് റീഡർ, ആർജെ 45 ലാൻ തുടങ്ങിയ പ്രീമിയം ഫീച്ചറുകളും ഈ ലാപ്പ്ടോപ്പിൽ അടങ്ങിയിട്ടുണ്ട്.
16 ഇഞ്ച് 2K WUXGA IPS ഡിസ്‌പ്ലേ, ഇന്റൽ കോർ അൾട്രാ 5-125U പ്രോസസർ, 16GB LPDDR5 റാം, 512GB SSD സ്റ്റോറേജുള്ള പവലിയൻ ലാപ്പ്ടോപ്പിന്റെ യഥാർഥ വില 89,356 രൂപയാണ്. എന്നാൽ ആമസോണിന്റെ ഓഫറിലൂടെ 71,990 രൂപയ്ക്ക് ഈ ലാപ്പ്ടോപ്പ് സ്വന്തമാക്കാം. വിൻഡോസ് 11, ഓഫീസ് 2021, 11 മണിക്കൂർ നീണ്ട് നിൽക്കുന്ന ബാറ്ററി ലൈഫും ഈ ലാപ്പ്ടോപ്പിന്റെ സവിശേഷതയാണ്.
ഇന്റൽ കോർ i7-13620H, 16GB DDR5 RAM, 512GB NVMe SSD സ്റ്റോറേജ്, 16-ഇഞ്ച് FHD+ (1920 x 1200) 144Hz ഡിസ്‌പ്ലേ, ബാക്ക്‌ലിറ്റ് കീബോർഡുള്ള അസൂസ് വിവോ ബുക്ക് എസ് 16 ലാപ്പ്ടോപ്പിന്റെ വില 71,990 രൂപയാണ്. ഈ ലാപ്പ്ടോപ്പിന്റെ യഥാർഥ വില ഒരു ലക്ഷം രൂപയാണ്.
content highlight: Amazon