മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് നടന്‍ മനോജ് കെ ജയന്‍. തന്റെ രണ്ടാമത്തെ സ്റ്റേറ്റ് അവാര്‍ഡ് വി എസ് അച്യുതാനന്ദനില്‍ നിന്ന് ഏറ്റുവാങ്ങിയ അഭിമാന നിമിഷം ഓര്‍ത്തെടുത്താണ് മനോജ് കെ ജയന്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
മനോജ് കെ ജയന്റെ വാക്കുകള്‍….
‘എന്റെ രണ്ടാമത്തെ സംസ്ഥാന അവാര്‍ഡ്, അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ആദരണീയനായ സഖാവ് വി എസില്‍ നിന്ന് വാങ്ങാന്‍ കഴിഞ്ഞ..ആ നിമിഷത്തെ വളരെ അഭിമാനപൂര്‍വ്വം ഇന്നോര്‍ക്കുന്നു. ആദരാഞ്ജലികള്‍…പ്രണാമം’.
അതേ സമയം വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം, ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനം. ശേഷം വൈകിട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും.