Kerala

സഖാവിനെ കാണാൻ ജനത്തിരക്ക്; വിലാപയാത്ര റിക്രിയേഷൻ ഗ്രൗണ്ടിലേക്ക്

അലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വിഎസിനെ അവസാനമായി കാണാനെത്തിയ ജനങ്ങളെകൊണ്ട് നിറഞ്ഞതോടെ പൊതുദര്‍ശന സമയം ക്രമീകരിക്കാനാകാതെ പാര്‍ട്ടി. ഇതാണ് സ്ഥിതിയെങ്കില്‍ പൊതുദര്‍ശനം അവസാനിപ്പിക്കാനാകില്ലെന്നു മനസ്സിലാക്കി ഇനിയുള്ളവര്‍ റിക്രിയേഷന്‍ ഗ്രൗണ്ടിലെത്തണമെന്ന നിര്‍ദേശം നല്‍കി. വിഎസിന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് പൊതുദർശനത്തിനായി കൊണ്ടുപോകുകയാണ് ഇപ്പോൾ.
മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി, ബംഗാള്‍ ഘടകം നേതാവ് ബിമന്‍ ബസു തുടങ്ങിയ നേതാക്കളെല്ലാം പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലെത്തിയിരുന്നു. കനത്ത മഴയെ അവഗണിച്ച് ആയിരങ്ങളാണ് വിഎസിന് യാത്രയയപ്പ് നല്‍കാന്‍ എത്തുന്നത്.