വൈസ്‌കിങ് മൂവീസിന്റെ ബാനറില്‍ വിക്ടര്‍ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘രാജകന്യക’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസായി. ഫാന്റസി ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകര്‍ക്കും പുതുതലമുറയ്ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് ഒന്നിന് ലോകമെമ്പാടും റിലീസ് ചെയ്യും.
പ്രധാനതാരങ്ങളായ ആത്മീയ രാജന്‍, രമേശ് കോട്ടയം, ഭഗത് മാനുവല്‍, ആശ അരവിന്ദ്, മെറീന മൈക്കിള്‍, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, മഞ്ചാടി ജോബി, ചെമ്പില്‍ അശോകന്‍, അനു ജോസഫ്, ഡിനി ഡാനിയല്‍, ബേബി, മേരി, ടോം ജേക്കബ്, അഷറഫ് ഗുരുക്കള്‍, ഷിബു തിലകന്‍, ജയ കുറുപ്പ്, രഞ്ജിത്ത് കലാഭവന്‍, ജെയിംസ് പാലാ എന്നിവരോടൊപ്പം പുതുമുഖ താരങ്ങളായ ഷാരോണ്‍ സഹിം, ദേവിക വിനോദ്, ഫാദര്‍ സ്റ്റാന്‍ലി, തേജോമയി, ആന്റണി ജോസഫ് ടി, മോളി വര്‍ഗീസ്, സോഫിയ ജെയിംസ്, ഫാ. വര്‍ഗീസ് ചെമ്പോലി, ദീപക് ജോസ്, പ്രജിത രവീന്ദ്രന്‍, ഫാദര്‍ ജോസഫ് പുത്തന്‍പുര, ജോസുകുട്ടി, ബാബു പാല, ജോസ് കട്ടപ്പന, ടോമി തേരകം, ഫാ. അലക്‌സാണ്ടര്‍ കുരീക്കാട്ട്, ടോമി ഇടയാല്‍, ടോണി, അനില്‍, ബാബു വിതയത്തില്‍, സുനില്‍കുമാര്‍, ജിയോമോന്‍ ആന്റണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മാതാവിന്റെ സംരക്ഷണത്തെ ആസ്പദമാക്കി കേരള തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഈ ചിത്രം ഒരുങ്ങുന്നത്. ജില്‍സണ്‍ ജിനു, വിക്ടര്‍ജോസഫ് എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അരുണ്‍ വെണ്‍പാലയാണ്. രഞ്ജിന്‍ രാജ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. അരുണ്‍കുമാര്‍, ആന്റണി ജോസഫ് ടി. എന്നിവര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍: മരിയ വിക്ടര്‍.
STORY HIGHLIGHT: rajakanyaka trailer