ബെംഗളൂരു: ബെംഗളൂരുവിലെ ബസ് സ്റ്റാൻഡിൽ നിന്നും സ്ഫോടകവസ്തുക്കൾ കണ്ടെത്തി. കലസിപാല്യ ബിഎംടിസി ബസ് സ്റ്റാന്‍ഡിനുള്ളിലെ ശൗചാലയത്തിന് സമീപം ആണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. പോലീസും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
#Breaking | Six gelatin sticks and some detonators were found separately in a carry bag outside the toilet at the #Kalasipalya BMTC bus stand in western #Bengaluru on Wednesday. The police and the bomb squad are at the scene. @DeccanHerald pic.twitter.com/Vb7GzOsRuu
— Prajwal D'Souza (@prajwaldza) July 23, 2025
ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തിന് സമീപം ആറ് ജെലാറ്റിന്‍ സ്റ്റിക്കുകളും ഏതാനും ഡിറ്റണേറ്ററുകളും കണ്ടെത്തിയത്. വ്യത്യസ്ത ക്യാരി ബാഗുകള്‍ക്കുള്ളിലായിരുന്നു ജെലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും.
കെട്ടിടനിര്‍മാണ ആവശ്യങ്ങള്‍ക്കും ഖനനം പോലുള്ളവയ്ക്കും ഉപയോഗിക്കുന്ന വിലകുറഞ്ഞ സ്‌ഫോടകവസ്തുക്കളാണ് ജെലാറ്റിന്‍ സ്റ്റിക്കുകള്‍. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുമെന്ന് ബെംഗളൂരു വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണറായ എസ്. ഗിരീഷ് പ്രതികരിച്ചു.