തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വലിയ ചുടുകാട്ടിലേക്ക്. പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ നൽകിയ ശേഷമാണ് പൊതുദർശനം അവസാനിപ്പിച്ചത്.
വിഎസിന്റെ ഭൗതികദേഹം റിക്രിയേഷൻ ഗ്രൗണ്ടിൽ നിന്ന് വീണ്ടും വാഹനത്തിലേക്ക് മാറ്റി. ഇനി വിലാപയാത്രയായി സംസ്കാരം നടക്കുന്ന വലിയ ചുടുകാട്ടിലേക്ക് കൊണ്ടുപോകും. മഴയെ അവഗണിച്ചും വലിയ ജനസാഗരം തന്നെയാണ് പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ റിക്രിയേഷൻ ഗ്രൗണ്ടിൽ എത്തിയത്. വലിയ ചുടുക്കാട്ടിലേക്കുള്ള വഴികളെല്ലാം പൊലീസ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൻമാർ വലിയ ചുടുകാട്ടിൽ എത്തിയിട്ടുണ്ട്. ഇവിടേക്ക് പൊതുജനത്തിന് പ്രവേശനം ഉണ്ടായിരിക്കില്ല.
ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം വലിയ ചുടുകാട്ടില്‍ വിഎസിന്റെ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും.