മലയാളികൾക്കെല്ലാം ഏറ്റവും പ്രിയ വിഭവങ്ങളിൽ ഒന്നാണ് ഇലയട. ഇന്നും ഇലയടയ്ക്കുള്ള ആരാധകർ നിരവധിയാണ്. സ്വാദിഷ്ടമായ ഇലയട എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
- പച്ചരി – 1 ഗ്ലാസ്
- ശർക്കര – പാനിയാക്കിയത്
- നാളികേരം – 1
- ഇല – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചരി 3 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് അധികം വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ശർക്കര അലിയിച്ചു അരിച്ചെടുക്കുക. വീണ്ടും അടുപ്പത്തു വച്ചു ശർക്കര ഉരുകി പാകമായാൽ തേങ്ങ ചേർത്തു വാങ്ങുക. ഇല വാട്ടി കഴുകി തുടച്ച് അതിലേക്കു മാവ് ഒഴിച്ചു പരത്തി അതിന്റെ മീതെ ശർക്കരയും തേങ്ങയും കൂട്ട് വച്ച് മടക്കി ആവിയിൽ വേവിച്ചെടുക്കുക. ഇലയട തയ്യാർ.
STORY HIGHLIGHT : ila ada