ന്യൂഡൽഹി: ഭീകര സംഘടനയായ അൽ–ഖായിദയുമായി ബന്ധമുള്ള നാലുപേർ അറസ്റ്റിൽ. ഗുജറാത്തിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. മുഹമ്മദ് ഫായിഖ്, മുഹമ്മദ് ഫർദീൻ, സെഫുള്ള ഖുറേഷി, സീഷാൻ അലി എന്നിവരെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്.
ഭീകരസംഘടനയായ അൽ-ഖായിദയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാൻ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളും സംശയാസ്പദമായ ആപ്പുകളും ഇവർ ഉപയോഗിച്ചിരുന്നുവെന്നും എടിഎസ് അറിയിച്ചു. ആശയവിനിമയത്തിന്റെ തെളിവ് നശിപ്പിക്കാൻ ഇവർ ഓട്ടോ-ഡിലീറ്റ് ആപ്പ് ഉപയോഗിച്ചുവെന്നും പ്രതികളെ ചോദ്യം ചെയ്തുവരുകയാണെന്നും എടിഎസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.