നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് കൂണ്‍. പ്രോട്ടീന്‍, അമിനോ ആസിഡുകള്‍, വിറ്റാമിന്‍ ഡി,ബി2, ബി3 എന്നിവയും അടങ്ങിയിരിക്കുന്ന കൂൺ കൊണ്ടൊരു അടിപൊളി കൂൺ മെഴുക്കുപുരട്ടി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
കൂൺ – 250 ഗ്രാം
ചെറിയ ഉള്ളി – 10 എണ്ണം
പച്ചമുളക് – 2
കുരുമുളക് പൊടി – അര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഗരം മസാല – അല്പം
കറിവേപ്പില – 1 തണ്ട്
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
കടുക് – അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച്ചൂടാക്കി കടുകിട്ട് പൊട്ടിക്കുക. ശേഷം അരിഞ്ഞ് വെച്ചിരിക്കുന്ന ചെറിയഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ശേഷം ഇതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന കൂൺ ചേർത്ത് കൊടുക്കുക. ഇത് നന്നായി വാടി വരുമ്പോൾ ഇതിലേക്ക് കുരുമുളക്പൊടി, ഗരംമസാല ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്നൂടെ വഴറ്റിയെടുക്കാം.
STORY HIGHLIGHT : Mushroom Mezhukkupuratti