കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള വിഭവമാണ് പൂ പോലത്തെ വട്ടയപ്പം. രുചികരമായ സോഫ്റ്റ് വട്ടയപ്പം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
- വറുത്ത അരിപ്പൊടി – 1 കപ്പ്
- തേങ്ങ ചിരകിയത് – 3/4കപ്പ്
- ചോറ് – 1/4 കപ്പ്
- പഞ്ചസാര – 6 ടേബിൾസ്പൂൺ
- യീസ്റ്റ് – 1/2 ടീസ്പൂൺ
- ഉപ്പ് – 1/4 ടീസ്പൂൺ
- ഏലക്കാപ്പൊടി – 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്ക് അരിപ്പൊടി, തേങ്ങ ചിരകിയത്, ചോറ് ,പഞ്ചസാര , യീസ്റ്റ്, ഉപ്പ്, ഏലക്കാപ്പൊടി എന്നിവ ഇട്ട് നന്നായി അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മാവ് അഞ്ചുമണിക്കൂർ പൊങ്ങിവരാനായി മാറ്റിവയ്ക്കാം. ഇനി വട്ടയപ്പം തയാറാക്കാനായി ഒരു ഡിഷിൽ അല്പം എണ്ണതേച്ചു കൊടുക്കാം. അതിലേക്ക് പൊങ്ങിവന്ന മാവ് കാൽഭാഗം ഒഴിച്ചു ഒരു സ്റ്റീമറിൽ വച്ച് 20 മിനിറ്റ് വേവിച്ചെടുക്കാം. വട്ടയപ്പം തയ്യാർ.
STORY HIGHLIGHT : vattayappam