കിടിലൻ രുചിയിൽ ഒരു രസം ഉണ്ടാക്കിയാലോ? എളുപ്പത്തിൽ തന്നെ തയ്യാറാക്കാം. ഉച്ചയ്ക്ക് ഊണിന് ഇതുണ്ടെങ്കിൽ പിന്നെ മറ്റൊന്നും വേണ്ട.
ആവശ്യമായ ചേരുവകൾ
- തക്കാളി -വലിയ ഒന്ന് മുറിച്ചത്
- ചുവന്നുള്ളി-മൂന്നോ നാലോ അല്ലിയും കൂടി ചതച്ചെടുക്കുക
- വെളുത്തുള്ളി -മൂന്നോ നാലോ അല്ലി
- പച്ചമുളക്-രണ്ട്
- മല്ലിയില
- ഉപ്പ്
- കടുക്
- വറ്റല്‍ മുളക്
- മുളകുപൊടി-അര സ്പൂണ്‍
- മല്ലിപൊടി-ഒരു സ്പൂണ്‍
- മഞ്ഞള്‍പൊടി-അര സ്പൂണ്‍
- കുരുമുളകുപൊടി-മുക്കാല്‍ സ്പൂണ്‍
- ഉലുവാപൊടി-അര സ്പൂണ്‍
- കായം-കാല്‍ സ്പൂണ്‍ (ഒരു ചെറിയ കഷ്ണം)
- പുളി- വെള്ളത്തിലിട്ടു കുതിര്‍ത്തു അരിച്ചെടുത്തത്
തയ്യാറാക്കുന്ന വിധം
ഒരു പത്രം ഗാസിൽ വച്ച് അതിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം വറ്റല്‍ മുളകിടുക. ശേഷം അതിൽ വെളുത്തുള്ളി, ചുവന്നുള്ളി ഇവ ചതച്ചത് ഇട്ട് നന്നയി വഴറ്റുക. ഇനി ഇതിലേക്ക് പൊടികള്‍ എല്ലാം ഇട്ട് ചെറുതായി ഇളക്കുക. അവയുടെ പച്ചമണം മാറുമ്പോൾ അതിലേക്കു പുളി പിഴിഞ്ഞ വെള്ളവും തക്കാളിയും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ശേഷം കായം, മല്ലിയില എന്നിവ ചേര്‍ക്കുക, രുചികരമായ രസം റെഡി.