തമിഴ്‌നാട്ടിലെ ആശുപത്രികളിൽ വൃക്ക കള്ളക്കടത്ത് നടക്കുന്നുണ്ടെന്നും ഭരണകക്ഷിയായ ഡിഎംകെ നേതാക്കളുമായി ഇവയ്ക്ക് ബന്ധമുണ്ടെന്നും എഐഎഡിഎംകെ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി കെ പളനിസ്വാമി.
നാമക്കൽ ജില്ലയിലെ ആശുപത്രികളിൽ നിയമവിരുദ്ധമായ അവയവ കടത്ത് നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പെരമ്പലൂരിലെ ധനലക്ഷ്മി ശ്രീനിവാസൻ ആശുപത്രിയുടെയും ട്രിച്ചിയിലെ സിത്താർ ആശുപത്രിയുടെയും പേരും അദ്ദേഹം പരാമർശിച്ചു.
മണച്ചനല്ലൂർ ഡിഎംകെ എംഎൽഎ കതിരവനുമായി ആശുപത്രികൾക്ക് ബന്ധമുണ്ടെന്നും ഡിഎംകെ സർക്കാർ തന്നെ ഔദ്യോഗിക പ്രസ്താവനയിൽ ഈ വിഷയം അംഗീകരിച്ചിട്ടുണ്ടെന്നും പളനിസ്വാമി മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
അതേസമയം ഈ ആരോപണങ്ങളെ തുടർന്ന്, രണ്ട് ആശുപത്രികളിലെയും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുള്ള ലൈസൻസ് സംസ്ഥാന സർക്കാർ താൽക്കാലികമായി നിർത്തിവച്ചു.