നാലാഞ്ചിറയിൽ വിദ്യാർത്ഥിനികളെ ഇടിച്ച് വീഴ്ത്തി ബൈക്ക് യാത്രികൻ. പെണ്‍കുട്ടികള്‍ നടപ്പാതയിലൂടെ പോകുമ്പോള്‍ ബൈക്ക് പാതയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
നാലാഞ്ചിറ സര്‍വ്വോദയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനികളായ ഗന രാജേഷിനും ജനീറ്റയ്ക്കുമാണ് പരുക്കേറ്റത്.
അപകടത്തില്‍ പരുക്കേറ്റ രണ്ട് വിദ്യാർഥിനികളും ബൈക്ക് ഓടിച്ചയാളും ആശുപത്രിയിലാണ്. ബൈക്ക് ഓടിച്ചയാൾ ഉറങ്ങിപ്പോയെന്നാണ് സംശയം.
ഇന്ന് രാവിലെയോട് ആണ് അപകടമുണ്ടായത്. കുട്ടികള്‍ ട്യൂഷന്‍ കഴിഞ്ഞ് നടന്ന് പോകവേ തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് കയറുകയായിരുന്നു.
ബൈക്ക് നിമിഷനേരം കൊണ്ട് കുട്ടികളെ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.