സഖാവ് വിഎസ് “അവസാന കമ്മ്യൂണിസ്റ്റാണെന്ന” അഭിപ്രായം എനിക്കില്ലെന്ന് പി വി അൻവർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി വി അൻവറിന്റെ പരാമർശം. വി.എസിനെ പോലെ തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തെ വ്രതമായി സ്വീകരിച്ച ലക്ഷക്കണക്കിന് സഖാക്കൾ ഇനിയുമുണ്ട് കേരളത്തിൽ എന്ന് അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സഖാവ് വിഎസ് “അവസാന കമ്മ്യൂണിസ്റ്റാണെന്ന” അഭിപ്രായം എനിക്കില്ല. അത് ശരിയുമല്ല. വി.എസിനെ പോലെ തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തെ വ്രതമായി സ്വീകരിച്ച ലക്ഷക്കണക്കിന് സഖാക്കൾ ഇനിയുമുണ്ട് കേരളത്തിൽ. പക്ഷേ,വി.എസ് കേരളത്തെയാകെ സ്വാധീനിക്കാൻ ശേഷിയുള്ള “അവസാനത്തെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു.
സാധാരണക്കാരും തൊഴിലാളികളുമായ സഖാക്കളുടെ മനസിലുള്ള കമ്മ്യൂണിസ്റ്റ് നേതാവിന് തികഞ്ഞ ഗുണങ്ങളുള്ള കമ്യൂണിസ്റ്റായിരുന്നു. അക്കാര്യത്തിൽ എനിക്കും സംശയമില്ല. അതല്ല മറിച്ച് ഒരു അഭിപ്രായം നിങ്ങൾക്കുണ്ടെങ്കിൽ,കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന അത്തരത്തിൽ ഒരാളുടെ പേര് പറയാൻ നിങ്ങൾക്കാവുമോ?.