കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് അമേയ നായര്‍. കുടുംബവിളക്ക് മുതല്‍ കുടുംബശ്രീ ശാരദ വരെയുള്ള സൂപ്പര്‍ ഹിറ്റ് സീരിയലുകളുടെ ഭാഗമാണ് അമേയ. ഇപ്പോഴിതാ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് ഷാര്‍ജയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ മരണത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി. അതുല്യക്കു സമാനമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോയയാളാണ് താനെന്നും അത്തരം സാഹചര്യങ്ങളില്‍ നിന്നും പുറത്തുകടക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്നും തന്റെ സോഷ്യല്‍ മീഡിയയിലൂടെ നടി പറഞ്ഞു.
അമേയയുടെ വാക്കുകള്‍….
”കേരളത്തില്‍ വിവാഹപ്രായം എത്തിനില്‍ക്കുന്ന പെണ്‍കുട്ടികള്‍ പലരും വിവാഹജീവിതം ആവശ്യമുണ്ടോ എന്നുപോലുമാണ് അതുല്യയുടെ മരണത്തിനു ശേഷം ചോദിക്കുന്നത്. അതുല്യയുടേതില്‍ നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല എന്റെ ജീവിതാനുഭവങ്ങളും. ഞാനതില്‍ നിന്നും രക്ഷപെട്ടു. എന്നാല്‍ അങ്ങനെ രക്ഷപെടുക എന്നത് എളുപ്പമുള്ള കാര്യമല്ല. കുട്ടികള്‍ക്കു വേണ്ടി ജീവിച്ചുകൂടേ, വിദ്യാഭ്യാസമില്ലേ ഒരു ജോലി കണ്ടെത്തിക്കൂടേ എന്നൊക്കെ പലരും ചോദിക്കും. പക്ഷേ, ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിക്ക് ആ സന്ദര്‍ഭത്തില്‍ ഇതൊന്നും ചെയ്യാന്‍ സാധിച്ചെന്നു വരില്ല. ആ സമയത്ത് ഒരു ചേര്‍ത്തുപിടിക്കലാണ് അവര്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യം. ഒരുപക്ഷേ മാതാപിതാക്കളില്‍ നിന്നുപോലും അത് ലഭിക്കാതിരിക്കുമ്പോള്‍ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും ഉണ്ടാകില്ല, എത്ര വിദ്യാഭ്യാസമുള്ളയാളാണെങ്കില്‍ പോലും. ഇത്തരം സാഹചര്യങ്ങളെയെല്ലാം അതിജീവിച്ച് ഒറ്റയ്ക്ക് പുറത്തേക്കു വന്ന് കുഞ്ഞുങ്ങളുമായി ജീവിക്കുന്ന സ്ത്രീകളോട് നിങ്ങള്‍ എന്തു മനോഭാവമാണ് കാണിക്കുന്നത് എന്നാണ് എനിക്കു ചോദിക്കാനുള്ളത്. സത്യത്തില്‍ അവരല്ലേ മറ്റു സ്ത്രീകളേക്കാള്‍ ബഹുമാനം അര്‍ഹിക്കുന്നത്”.
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് അമേയ നായര്‍. കുടുംബവിളക്ക് മുതല്‍ കുടുംബശ്രീ ശാരദ വരെയുള്ള സൂപ്പര്‍ ഹിറ്റ് സീരിയലുകളുടെ ഭാഗമാണ് അമേയ. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. താന്‍ രണ്ട് മക്കളുടെ അമ്മയാണെന്നും വര്‍ഷങ്ങളോളം സിംഗിള്‍ മദര്‍ ആയി ജീവിക്കുകയാണെന്നും അമേയ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. അതിനുശേഷം സീരിയല്‍ താരം ജിഷിന്‍ മോഹനുമായി പ്രണയത്തിലാണെന്ന കാര്യവും താരം വെളിപ്പെടുത്തിയിരുന്നു.