നമ്മൾ പലപ്പോഴും മുടിയുടെ നിറം മാറ്റുവാനായി ഹെയർ ഡൈ ഉപയോഗിക്കാറുണ്ട്. പച്ച, നീല, ചുവപ്പ്, ബ്രൗൺ അങ്ങനെ പോകുന്നു ഹെയർ ഡൈയുടെ നിറങ്ങൾ. ഇപ്പോഴിതാ ഹെയർ ഡൈ ബ്ലാഡർ ക്യാൻസറിന് കാരണമാകുമെന്ന് പഠനം. ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസറിന്റെ പഠനമാണ് ഇക്കാര്യ പറയുന്നത്.
ഹെയർ ഡൈയുടെ ഉപയോഗം മൂലം സലൂണിൽ ജോലി ചെയ്യുന്നവർക്കും ബാർബർമാർക്കും, ഹെയർ ഡ്രെസ്സെഴ്സിനും ക്യാൻസർ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഡൈയുടെ ഉപയോഗം ബ്ലാഡർ ക്യാൻസർ, ലുക്കീമിയ, ബ്രെസ്റ്റ് ക്യാൻസർ, ലിംഫോമ തുടങ്ങിയ അർബുദത്തിന് കരണമേയെക്കും. ഡൈയിൽ അടങ്ങിയിട്ടുള്ള അമോണിയയാണ് ശരീരത്തിന് വില്ലനാകുന്നത്. അമോണിയ തലമുടിയുടെ പി എച്ച് വർധിപ്പിക്കും. മാത്രമല്ല തമ മുടിയുടെ പുറംപാളി തുടർന്ന് ഹയർ ഡൈ ഉള്ളിലെത്താൻ സഹായിക്കുന്നു. അമോണിയ തലയോട്ടിയിൽ അസ്വസ്ഥത ഉണ്ടാക്കും.
ഹെയർ ഡൈയിലുള്ള ഹൈഡ്രജൻ പെർ ഓക്‌സൈഡ്, പാരഫിനൈൽ എൻഐഡിയാമിൻ തുടങ്ങിയവ തലയോട്ടിയുടെ ആഗിരണം ചെയ്ത് രക്തത്തിൽ കലരും. ഇവയെ ക്രമേണ വൃക്കകൾ അരിച്ച് മാറ്റുകയും ഈ പദാർഥങ്ങൾ ബ്ലാഡറിൽ അടിഞ്ഞുകൂടുകയും ചെയ്യും. ഇത് ക്യാൻസർ ബാധിക്കാൻ കാരണമാകുന്നു എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
content highlight: Hair Dye