ഭൂകമ്പ സാധ്യതയുണ്ടെങ്കിൽ അറിയിപ്പ് ഇനി ഫോൺ നൽകും. ഭൂകമ്പ സാധ്യതയുള്ളപ്പോൾ ഉപയോക്തക്കൾക്ക് വിവരം അറിയിക്കുന്നതിനുള്ള ഒരു ബിൽറ്റ്-ഇൻ സിസ്റ്റം മിക്ക ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിലും ഉണ്ട്. സെറ്റിങ്സിലൂടെ ഈ സംവിധാനം നിങ്ങൾക്ക് ഓണാക്കാൻ കഴിയും.
നമ്മുടെ ഫോണുകളിൽ ഫോൺ തിരിയുമ്പോൾ അറിയാൻ കഴിയുന്ന സെൻസർ ഉണ്ട്. ഈ സെൻസറിന് , ഭൂകമ്പത്തിന്റെ ആദ്യകാല ഭൂചലനങ്ങളായ പിവേവ്സിനെ കണ്ടെത്താൻ കഴിയും. കണ്ടെത്തിക്കഴിഞ്ഞാൽ, നിങ്ങളുടെ ഫോൺ ലൊക്കേഷനും മോഷൻ ഡാറ്റയും ഗൂഗിളിന്റെ സെർവറിന് നൽകും. പ്രദേശങ്ങളിൽ നിന്ന് ഭൂകമ്പത്തിന് സമാനമായ സിഗ്നലുകൾ ലഭിച്ചാൽ ഭൂകമ്പം സംഭവിക്കുന്നുണ്ടെന്ന് ഫോണിന്റെ സിസ്റ്റം സ്ഥിരീകരിക്കുന്നു. വേഗത കുറഞ്ഞതും അപകടകരവുമായ എസ്-വേവ്സ് അടിക്കുന്നതിന് മുമ്പ് ഫോണിലെ സർവർ ഉപയോക്തക്കൾക്ക് അലർട്ട് നൽകും.
നിങ്ങൾ 5.0 ലോലിപ്പോപ്പ് അല്ലെങ്കിൽ ഇതിലും അപ്ഡേറ്റടായിട്ടുള്ള ആൻഡ്രോയിഡ് വേർഷനുകളാണ് ഉപയോഗിക്കുന്നതെങ്കിൽ നിങ്ങൾക്ക് ഈ മുന്നറിയിപ്പ് ലഭിക്കും. ഇതിനായി നിങ്ങൾ സെറ്റിങ്സ് ആപ്പിൽ സേഫ്റ്റി ആൻഡ് എമർജെൻസി ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം എർത്ത്ക്ക്വേക്ക് അലേർട്ട്സ് ഓപ്പ്ഷനിൽ എണേബിൾ അലേർട്ട്സ് ഓൺ ചെയ്യുക. അതേസമയം ഫോണിലെ ലോക്കേഷൻ ഓണായിരിക്കാൻ ശ്രദ്ധിക്കുക.
content highlight: Alert