ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്രയിലെ വെള്ളച്ചാട്ടത്തിന് സമീപം മാലിന്യങ്ങള്‍ ശേഖരിക്കുന്ന വിദേശ വിനോദസഞ്ചാരിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഇതോടെ ജനപ്രിയ സ്ഥലങ്ങളിൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെ പൗര ഉത്തരവാദിത്തത്തെയും പെരുമാറ്റത്തെയും കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായ ചർച്ചകൾക്ക് തുടക്കം കുറിച്ചു.
Shameful a foreign tourist is more concerned about nature’s beauty while local tourists keep shamelessly littering such stunning places. No govt or administration is to be blamed — it’s the people who need to change if we ever want a clean country. Video from Kangra, Himachal. pic.twitter.com/AbZfcG28G8
— Nikhil saini (@iNikhilsaini) July 24, 2025
വെള്ളച്ചാട്ടത്തിന് അരികില്‍ സന്ദര്‍ശകര്‍ ഉപേക്ഷിച്ച മാലിന്യങ്ങള്‍ വിദേശിയായ അദ്ദേഹം പെറുക്കിമാറ്റുകയായിരുന്നു. പ്ലാസ്റ്റിക് കവറുകളും മറ്റ് മാലിന്യങ്ങളും വിനോദസഞ്ചാരി ശേഖരിച്ച് വേസ്റ്റ് ബോക്‌സില്‍ ഇടുന്നത് വീഡിയോയില്‍ കാണാം.
‘എല്ലാ ദിവസവും ഞാന്‍ ഇവിടെയിരുന്ന് ഇത് കാണുകയും എടുത്തുമാറ്റാന്‍ ആളുകളോട് പറയുകയും ചെയ്യാറുണ്ട്’ എന്ന് അയാള്‍ വീഡിയോ പകര്‍ത്തുന്ന വ്യക്തിയോട് പറയുന്നുമുണ്ട്. നിഖില്‍ സൈനി എന്ന ഉപയോക്താവാണ് ഈ വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്തത്.
‘നാട്ടുകാരായ വിനോദസഞ്ചാരികള്‍ ഇത്തരം മനോഹരമായ സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുമ്പോള്‍ ഒരു വിദേശിക്ക് കൂടുതല്‍ ആശങ്കയുണ്ടാവുന്നത് ലജ്ജാകരമാണ്. സര്‍ക്കാരിനെയോ ഭരണകൂടത്തെയോ കുറ്റപ്പെടുത്താനില്ല. നമുക്ക് ശുചിത്വമുള്ള ഒരു രാജ്യം വേണമെന്നുണ്ടെങ്കില്‍ മാറേണ്ടത് നമ്മളാണ്.’-വീഡിയോയ്‌ക്കൊപ്പം നിഖില്‍ കുറിച്ചു.
ഇതിന് താഴെ ഒട്ടേറെപ്പേരാണ് തങ്ങളുടെ രോഷം പ്രകടിപ്പിച്ചത്. ഇതെല്ലാം മനോഭവാത്തിന്റെ പ്രശ്‌നമാണെന്നും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ഓരോ പൗരനും ഉത്തരവാദിത്തമുണ്ടെന്നും ആളുകള്‍ കുറിച്ചു. മാതൃക കാണിക്കാന്‍ ഒരു വിദേശി വേണ്ടിവന്നുവെന്നും ജനങ്ങളുടെ ചിന്താഗതി മാറാതെ ഒരു സ്ഥലവും വൃത്തിയായി സൂക്ഷിക്കാന്‍ കഴിയില്ലെന്നും ഒരു ഉപയോക്താവ് പ്രതികരിച്ചു.