എഎംഎംഎ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പുരോഗമിക്കവെ വിവാദവും കനക്കുകയാണ്. മത്സരിക്കുന്ന ആളുകളെ പിന്തുണച്ച് നടി അൻസിബ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആരോപണ വിധേയരായ മത്സരാർഥികൾക്കെതിരെ നടൻ അനൂപ് ചന്ദ്രൻ രംഗത്ത് വന്നിരിക്കുകയാണ്. ആരോപണ വിധേയരായവർ മാറിനിൽക്കുന്നതാണ് മര്യാദയെന്ന് അനൂപ് ചന്ദ്രൻ പറഞ്ഞു.
ആഗസ്റ്റ് 15-ന് താരസംഘടനയായ അമ്മയിൽ ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അനൂപ് ചന്ദ്രന്റെ പ്രതികരണം. സംഘടനയുടെ മാഹാത്മ്യം മനസ്സിലാക്കി മൂല്യമുള്ളവർ രംഗത്ത് വരണമെന്നും ശുദ്ധമുള്ള അമ്മയാക്കി നല്ല അമ്മയാക്കി മാറ്റാൻ എല്ലാവരും ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറെടുക്കുകയാണ് നടൻ ജഗദീഷും നടി ശ്വേത മേനോനും. ജഗദീഷ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു . ബാബുരാജ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും ജയൻ ചേർത്തല വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുമെന്നാണ് വിവരം. നടൻ രവീന്ദ്രനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കും.
പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ ഭാരവാഹിത്വം ഏറ്റെടുക്കില്ലെന്നായിരുന്നു മോഹൻലാലിന്‍റെ നിലപാട്. ഈ സാഹചര്യത്തിലാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരം ശക്തമാക്കുന്നത്. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും.
content highlight: Anoop Chandran