തലച്ചോറിലും സുഷുമ്‌നാ നാഡിക്കും പുറത്ത് സ്ഥിതിചെയ്യുന്ന ഞരമ്പുകള്‍ക്ക് (പെരിഫറല്‍ നാഡികള്‍) കേടുപാടുകള്‍ സംഭവിക്കുമ്പോഴാണ് പെരിഫറല്‍ ന്യൂറോപ്പതി സംഭവിക്കുന്നത്.ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളെയും പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരു നാഡീ പ്രശ്നമാണ്. ഈ അവസ്ഥയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് പ്രമേഹം.
പ്രമേഹമുള്ളവരിൽ പകുതി പേർക്കും ഏതെങ്കിലും തരത്തിലുള്ള നാഡി ക്ഷതം (ഡയബറ്റിക് ന്യൂറോപ്പതി) ഉണ്ടെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) റിപ്പോർട്ട് ചെയ്യുന്നു. ന്യൂറോപ്പതിയുടെ മറ്റൊരു ഉദാഹരണമാണ് കാർപൽ ടണൽ സിൻഡ്രോം അല്ലെങ്കിൽ മീഡിയൻ ന്യൂറോപ്പതി. അമിതമായി കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കുന്നവർക്കാണ് ഈ രോഗാവസ്ഥ കൂടുതലായി കാണപ്പെടുന്നത്.
പല ചികിത്സകളും നാഡികളുടെ കേടുപാടുകൾ മാറ്റാനും അല്ലെങ്കിൽ ന്യൂറോപ്പതി ഉള്ള ആളുകളെ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു. നാഡീ ക്ഷതം പുരോഗമിക്കുന്നത് തടയുന്നതിൽ ന്യൂറോപ്പതി രോഗനിർണയവും ചികിത്സയും പ്രധാനമാണ്.
കൈകാലുകളില്‍ അസാധാരണമായ ബലഹീനതയോ മരവിപ്പോ വേദനയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടേണ്ടതാണ്. നേരത്തെയുളള രോഗനിര്‍ണയവും ചികിത്സയും ലക്ഷണങ്ങളെ നിയന്ത്രിക്കുകയും നാഡികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുകയും ചെയ്യുന്നു.
ശാരീരിക പരിശോധന, രക്ത പരിശോധന, നാഡീവ്യൂഹങ്ങളുടെ പഠനം എന്നിവ രോഗനിര്‍ണയത്തിന് ആവശ്യമായി വന്നേക്കാം. നട്ടെല്ലിന്റെ എംആര്‍ഐ സ്‌കാന്‍ പോലുള്ള പരിശോധനകളും വേണ്ടിവന്നേക്കാം. രോഗത്തിന്റെ നിര്‍ണയവും തീവ്രതയും അനുസരിച്ച് ചികിത്സകള്‍ നടത്തേണ്ടതാണ്.