പുട്ടിനും അപ്പത്തിനും വീടുകളിൽ സ്ഥിരമായി ഉണ്ടാക്കുന്ന കറിയാണ് കടലക്കറി. കടക്കറി രുചികരമായി വീട്ടിൽ പെട്ടന്നുതന്നെ തയാറാക്കാം.
ചേരുവകൾ
കടല – 1 കപ്പ്
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
കടുക് – 1 ടീസ്പൂൺ
ബേ ലീഫ് – 1
ഏലക്ക – 2
ഗ്രാമ്പൂ – 3
കറുവപ്പട്ട – 1 ചെറിയ കഷണം
മല്ലിപ്പൊടി – 2 ടേബിൾസ്പൂൺ
കുരുമുളകുപൊടി – 3/4 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
ജീരകപ്പൊടി – 3/4 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
ഉള്ളി – 1
ചെറിയഉള്ളി – 1 കപ്പ്
തക്കാളി ചെറുത് – 2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
ചിക്കൻ മസാല / ഗരം മസാല – 1 ടീസ്പൂൺ
വെള്ളം – രണ്ടര കപ്പ്
കറിവേപ്പില – കുറച്ച്
ഉപ്പ് – പാകത്തിന്
തേങ്ങ ചിരകിയത് – 3/4 കപ്പ്
തയാറാക്കുന്ന വിധം
പ്രഷർ കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ചു കടുക് ഇട്ട് പൊട്ടുമ്പോൾ ബേ ലീഫ്, ഏലയ്ക്കും ചേർക്കാം. ശേഷം തേങ്ങാ അരച്ചതും ഉപ്പും ഒഴികെ ബാക്കി എല്ലാ ചേരുവകളും നേരത്തെ കുതിർത്തു വച്ച കടലയും ഇട്ടു 4 വിസിൽ വരുന്നതു വരെ വേവിക്കുക. ശേഷം ഉപ്പും തേങ്ങ അരച്ചതും ചേർത്തു തിളപ്പിച്ച് വാങ്ങി വയ്ക്കാം.