പലഹാരങ്ങളിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒന്നാണ് ഒനിയൻ റിങ്സ്. കുട്ടികൾക്കു കുറഞ്ഞ ചേരുവകൾ കൊണ്ട് രുചികരമായ ഒനിയൻ റിങ്സ് വളരെ എളുപ്പത്തിൽ തയ്യാറാക്ക്കി നൽകുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
- സവാള – 2 എണ്ണം
- മൈദാ – 1/2 കപ്പ്
- കോൺഫ്ലോർ – 2 ടേബിൾസ്പൂൺ
- ബ്രഡ്ക്രംബ്സ്- 1/2 കപ്പ്
- മുളകുപൊടി – 1/2 ടീസ്പൂൺ
- കുരുമുളക് പൊടി – 1/2 ടീസ്പൂൺ
- ബേക്കിങ് പൗഡർ – 1/2 ടീസ്പൂൺ
- പാൽ – 2 ടേബിൾസ്പൂൺ
- മുട്ട – 2 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സവാള അല്പം കനത്തിൽ വട്ടത്തിൽ മുറിച്ചെടുത്ത് ഓരോ വളയം ആയി വേർതിരിച്ച് എടുത്തു മാറ്റി വയ്ക്കാം. ഇനി ഒരു ബൗളിൽ മൈദ പൊടിയും കോൺഫ്ലോറും മുളക് പൊടിയും ബേക്കിങ് പൗഡറും ഉപ്പും ഇട്ട് ഒന്ന് ഇളക്കി വയ്ക്കണം. ഇതിലേക്ക് സവാള റിങ് ഓരോന്നായി ഇട്ട് വെള്ള മയം കളയാൻ നല്ലതു പോലെ മിക്സ് ചെയ്തു അധികം ഉള്ള പൊടി തട്ടി മാറ്റി വയ്ക്കാം. ഇനി മറ്റൊരു ബൗളിൽ മുട്ട പൊട്ടിച്ച് ഒഴിച്ച് അതിലേക്കു കുരുമുളക് പൊടിയും ഉപ്പും ഇട്ട് മിക്സ് ചെയ്ത ശേഷം ഇത് മാവിലേക്കു ഒഴിച്ച് നന്നായി ഇളക്കി എടുക്കാം. ഇനി ഇതിലേക്ക് ഒനിയൻ റിങ് മുക്കി എടുത്തു ബ്രഡ് ക്രംബ്സ് മുക്കി ഫ്രൈ ചെയ്തെടുക്കാം. ഒനിയൻ റിങ്സ് തയ്യാർ.
STORY HIGHLIGHT : onion rings