മിനിറ്റുകൾക്കുള്ളിൽ വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു സിംപിൾ റെസിപ്പി നോക്കിയാലോ. ബിസ്ക്കറ്റ് കൊണ്ട് വെറും 5 മിനിറ്റിൽ ഒരു അടിപൊളി കേക്ക് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
- ചോക്കലേറ്റ് കുക്കീസ് – 30
- പാല്‍ – മുക്കാല്‍ കപ്പ്
- പഞ്ചസാര – അര കപ്പ്
- ബേക്കിങ് പൗഡര്‍ – 2 ടീസ്പൂണ്‍
- ഡാര്‍ക്ക് ചോക്കലേറ്റ്
- ബട്ടര്‍
തയ്യാറാക്കുന്ന വിധം
കുക്കീസ് ബിസ്‌കറ്റ് മിക്‌സിയില്‍ ഇട്ട് പൊടിച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാര പൊടിച്ചതും ബേക്കിങ് പൗഡറും ഇതില്‍ ചേര്‍ത്ത് യോജിപ്പിക്കുക. ഇതിലേക്ക് ചെറുചൂടുള്ള പാല്‍ ചേര്‍ത്ത് രണ്ടു മിനിറ്റ് നന്നായി യോജിപ്പിച്ചെടുക്കണം. ഇതോടെ കേക്ക് മിശ്രിതം തയാറായി. ഇത് ബട്ടര്‍ പുരട്ടിയ ഒരു കേക്ക് പാനിലേക്ക് ഒഴിച്ച് ഓവനില്‍ 12 മിനിട്ട് ബേക്ക് ചെയ്യുക. ഇതിനു മുകളില്‍ സ്‌പെഡ്ര് ചെയ്യാനായി കുറച്ച് ഡാര്‍ക്ക് ചോക്കലേറ്റും ഒരു സ്പൂണ്‍ ബട്ടറും ചേര്‍ത്ത് ഓവനില്‍ 30 സെക്കന്‍ഡ് ചൂടാക്കി ഉരുക്കി എടുക്കണം. ഇത് കേക്കിനു മുകളിലേക്ക് സ്‌പെഡ്ര് ചെയ്യുക രുചികരമായ കേക്ക് തയ്യാർ.
STORY HIGHLIGHT : biscuit cake