വിഎസിനെ സംസ്കരിച്ചിരിക്കുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ഇന്നും വലിയ ജനത്തിരക്ക്. കഴിഞ്ഞ ദിവസങ്ങളിൽ വിഎസിനെ നേരിട്ട് കാണാൻ കഴിയാതിരുന്നവരാണ് ഇപ്പോൾ വലിയ ചുടു കാട്ടിൽ എത്തിക്കൊണ്ടിരിക്കുന്നത്.
വിഎസിന്റെ വേർപാടിന് ശേഷം തിരുവനന്തപുരം മുതൽ വലിയചുടുകാടു വരെ ജനലക്ഷങ്ങളുടെ അന്ത്യാഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയിട്ടും വീണ്ടും അദ്ദേഹത്തെ സംസ്കരിച്ചിരിക്കുന്ന രക്തസാക്ഷി മണ്ഡപത്തിലേക്ക് ഒഴുകിയെത്തുകയാണ് ജനങ്ങൾ. ഒരച്ഛന് വേണ്ടി മാത്രം ജീവിച്ച മകൻ തന്റെ അച്ഛന്റെ വേർപാടിനു ശേഷം മകൻ അരുൺ കുമാറിന് അച്ഛന്റെ വേർപാട് ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.
കേരളത്തിന്റെ അങ്ങോളമിങ്ങോളം വിവിധ മേഖലകളിലുള്ളവർ വിഎസ് മായി അടുപ്പമുള്ളവർ കുടുംബവുമായി അടുപ്പമുള്ളവർ അങ്ങനെയുള്ള നിരവധി ആളുകളാണ് വിഎസിന്റെ വിഎസ് ഇല്ലാത്ത വേലയ്ക്കകത്ത് വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വലിയ ചുടുകാട്ടില്‍ ഇന്നലെ സംസ്‌കരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ജൂലൈ 21 തിങ്കളാഴ്ച വൈകിട്ടാണ് അന്തരിച്ചത്.
content highlight: Comrade VS