ദിവസവും രാവിലെ എള്ളുണ്ട ഒരെണ്ണം കഴിക്കുന്നത് ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കാൻ വളരെ സഹായകരമാണെന്നാണ് പറയപ്പെടുന്നത്. ധാരാളം ഗുണങ്ങൾ അടങ്ങിയിരിക്കുന്ന എള്ളുണ്ട ഇനി വീട്ടിൽ തന്നെ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
എള്ള് – 1 കപ്പ്
ശർക്കര – 1 കപ്പ്
ഏലയ്ക്ക പൊടിച്ചത് – 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം എള്ള് ഒരു പാനിൽ ഇട്ട് വറുത്ത് വയ്ക്കുക. ശേഷം ശർക്കര പാനിയാക്കി അരിച്ച് വയ്ക്കുക. പാൻ അടുപ്പത്ത് വച്ച് പാനി ഒഴിച്ച് ചൂടാക്കി കുറുകാൻ തുടങ്ങുമ്പോൾ എള്ളും, ഏലയ്ക്ക പൊടിയും ചേർത്ത് ഇളക്കുക. നന്നായി തുടരെ ഇളക്കി കുറുകി കഴിഞ്ഞ് തീ ഓഫ് ചെയ്യാം. (ഉറച്ച് കട്ടി ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം). 2 സ്പൂണ്‍ നെയ്യ് കൂടി ഇഷ്ടമുള്ളവർക്ക് ചേർക്കാവുന്നതാണ്. ചെറിയ ചൂടിൽ തന്നെ ഉരുളകളാക്കി എടുക്കുക. തണുത്ത ശേഷം കഴിക്കാം.
STORY HIGHLIGHT : sesame seeds laddu