Kerala

ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടര്‍ യാത്ര: എഡിജിപി അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ഡിജിപി | DGP demands action against ADGP Ajith Kumar

ട്രാക്ടര്‍ യാത്രയുടെ വീഡിയോ അടക്കമുള്ള തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്

ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടര്‍ യാത്രയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ഡിജിപി. അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന്റെ പരിഗണനയിലാണ്. എംആര്‍ അജിത് കുമാറിന്റെ വിവാദ ട്രാക്ടര്‍ യാത്രയില്‍ തിങ്കളാഴ്ചയാണ് ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ല.

ട്രാക്ടര്‍ യാത്രയുടെ വീഡിയോ അടക്കമുള്ള തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എഡിജിപി അജിത് കുമാറിനെതിരെ നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാണ് ഉചിതമെന്നും ഡിജിപി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ആഭ്യന്തരവകുപ്പിന്റെ ശുപാര്‍ശയോടെ ആകും റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വരിക. സംഭവത്തില്‍ ട്രാക്ടര്‍ ഡ്രൈവറെ കുറ്റക്കാരനാക്കി പമ്പ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് എതിരെ ആക്ഷേപമുയര്‍ന്നിരുന്നു.

STORY HIGHLIGHT :  dgp-demands-action-against-adgp-ajith-kumar