ചാറ്റ്ജിപിടിയുടെ സ്വാധീനം ഏറെ വലുതാണ്. ഇപ്പോഴിതാ എല്ലാത്തിനും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍. ഫെഡറല്‍ റിസര്‍വ് ആതിഥേയത്വം വഹിച്ച ഒരു ബാങ്കിംഗ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്കുകൾ ഇങ്ങനെ…
ചാറ്റ്ജിപിടിയെ അമിതമായി ആശ്രയിക്കുന്നത് യുവാക്കളില്‍ വളരെ സാധാരണമായ ഒരു കാര്യമായി മാറിയിരിക്കുന്നു.ചാറ്റ് ജിപിടിയോട് സംഭവിക്കുന്ന എല്ലാ കാര്യങ്ങളും പറയുന്നു. ചാറ്റ് ജിപിടിക്ക് എന്നെ നന്നായി അറിയാം.
അത് പറയുന്ന എന്തും ഞാന്‍ ചെയ്യുമെന്ന് പറയുന്ന യുവാക്കളാണ് ഭൂരിഭാഗവും . ഒരു മനുഷ്യ തെറാപിസ്റ്റിനേക്കാള്‍ ചാറ്റ് ജിപിടി നല്‍കുന്ന ഉപദേശം ഉള്‍ക്കൊണ്ട് ആ രീതിയില്‍ ജീവിതം മുന്നോട്ട് നയിക്കാന്‍ തീരുമാനിക്കുന്ന യുവാക്കളുടെ തീരുമാനം വളരെ മോശമായ കാര്യമായാണ് തനിക്ക് തോന്നുന്നതെന്നുമാണ് ഓള്‍ട്ട്മാന്‍ വ്യക്തമാക്കിയത്.
യുവാക്കളിലെ ചാറ്റ്ജിപിടിയുടെ അമിത സ്വാധീനത്തിനെതിരെ എന്ത് ചെയ്യാനാകുമെന്ന് മനസിലാക്കാനുള്ള ശ്രമത്തിലാണ് എഐ.
content highlight: Sam Altman