യൂറോപ്പ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമ്മനി, യു കെ, അയർലണ്ട്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട് രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിക്കും. ‘ഓർമ്മകളിൽ ഉമ്മൻ ചാണ്ടി എന്ന തലക്കെട്ടിൽ ജൂലൈ 26 ശനിയാഴ്ച യൂറോപ്പ് സമയം വൈകിട്ട് 6.30PMന് (യു കെ, അയർലണ്ട് സമയം വൈകിട്ട് 5.30PM, ഇന്ത്യൻ സമയം രാത്രി 10.00 PM) ഓൺലൈനായി (ZOOM) സംഘടിപ്പിക്കുന്ന അനുസ്മരണം ബഹു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
മുതിർന്ന കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ എം പി, റോജി എം ജോൺ എം എൽ എ, രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ, വീക്ഷണം എംഡി അഡ്വ. ജെയ്‌സൺ ജോസഫ്, മനുഷ്യാവകാശ പ്രവർത്തകനും കെപിസിസി പബ്ലിക് പോളിസി വിഭാഗം തലവനുനായ ജെ എസ് അടൂർ, ഉമ്മൻ ചാണ്ടിയുടെ പുത്രി മറിയ ഉമ്മൻ, മലപ്പുറം ഡിസിസി അധ്യക്ഷൻ വി എസ് ജോയ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഡോ. ജിന്റോ ജോൺ, ഡോ. സോയ ജോസഫ്,
ഐ ഓ വി ഗ്ലോബൽ കോഡിനേറ്റർ അനുരാ മത്തായി, ഐ ഓ സി യൂറോപ്പ് വൈസ് ചെയർമാൻ സിരോഷ് ജോർജ് തുടങ്ങിയവർ അനുസ്മരണ പരിപാടിയുടെ ഭാഗമാകും.
കക്ഷി രാഷ്ട്രീയ ഭേദമന്യേ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ളവർ പങ്കെടുക്കുന്ന ഓൺലൈൻ അനുസ്മരണ പരിപാടിയിൽ ജർമ്മനി, യു കെ, അയർലാൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലാൻഡ്, പോളണ്ട് എന്നീ രാജ്യങ്ങളിലെ ഐ ഓ സി നേതാക്കളും പ്രവർത്തകരും ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന സുമനസുകളും പങ്കെടുക്കും.
നേരത്തെ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഐ ഓ സി – യൂറോപ്പിന്റെ നേതൃത്വത്തിൽ വലിയ ജന പങ്കാളിത്തത്തോടെ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കപ്പെട്ടിരുന്നു.
ഏവരെയും ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കൺവീനറും ഐ ഓ സി (ജർമ്മനി) – കേരള ചാപ്റ്റർ പ്രസിഡന്റുമായ സണ്ണി ജോസഫ്, പ്രോഗ്രാം കോർഡിനേറ്റർ റോമി കുര്യാക്കോസ് എന്നിവർ അറിയിച്ചു.
content highlight: V D Satheeshan