കേരളം കടക്കെണിയിലാണെന്ന് എല്ലാ ചർച്ചകളിലും വിമർശകരും പ്രതിപക്ഷവും ഉന്നയിക്കുന്നതാണ്. എന്ത് സംഭവിച്ചാലും കടമെടുത്ത് കാര്യം കാണുന്ന മലയാള ശൈലി ഇപ്പോഴിതാ വിനയായെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിനാണ് ലോക്സഭയിൽ കേന്ദ്ര ധനമന്ത്രി പങ്കജ് ചൗധരി മറുപടി നൽകിയത്. 2024-25 സാമ്പത്തിക വർഷം അവസാനം വരെയുള്ള കേരളത്തിന്റെ മൊത്തം കട ബാധ്യത 4,71,091 കോടി രൂപ. 2026 മാർച്ച് 31നു ഇത് 4,81,997 കോടി രൂപയായി വർധിക്കുമെന്നാണ് കണക്കാക്കുന്നതെന്നും കേന്ദ്ര ധനമന്ത്രി അറിയിച്ചു. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളെക്കുറിച്ചായിരുന്നു കൊല്ലം എംപിയുടെ ചോദ്യം.
പ്രതിസന്ധി മറികടക്കാൻ കൂടുതൽ കടം വാങ്ങുന്നതു സംബന്ധിച്ച ചോദ്യത്തിനു ഇതര സംസ്ഥാനങ്ങൾക്കു ബാധകമായ നിർദ്ദേശങ്ങളാണ് കേരളത്തിനും ബാധകമെന്നും മന്ത്രി വ്യക്തമാക്കി.
content highlight: K N Balagopal