നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ചതിന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരം സ്വദേശി സവാദ് (38), പൊന്നാനി സ്വദേശി അമിർ (38) എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്.
ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ കൊട്ടിയം മേഖലയിൽ നടത്തിയ വാഹന പരിശോധനയിലാണ് 225 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. ആറ്റിങ്ങൽ രജിസ്ട്രേഷനിലുള്ള ലോറിയിൽ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കാണ് പ്രതികൾ ഉൽപ്പന്നങ്ങൾ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.
കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം പരിശോധന നടത്തിയത്. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചു.