ഗോവിന്ദച്ചാമിയെ ഇനി പുറത്തു കടക്കാൻ അനുവദിക്കരുതെന്നും തൂക്കുകയര്‍ തന്നെ നല്‍കണമെന്നും സൗമ്യയുടെ അമ്മ സുമതി. കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്നും സൗമ്യയുടെ അമ്മ പറഞ്ഞു. അവനെ പുറം ലോകം കാണിക്കാത്ത രീതിയിൽ ശിക്ഷ കൊടുത്താണ്. അവൻ ഈ ഒറ്റകൈ കൊണ്ടാണ് ഇതെല്ലാം ചെയ്തത്. പക്ഷെ ജയിലിലെ ആ വലിയ മതിൽ ചാടിക്കടയ്ക്കാൻ ഒരാളുടെ സഹായമില്ലാതെ അവന് സാധിക്കില്ലെന്ന് സൗമ്യയുടെ അമ്മ പറഞ്ഞു.
അവനെ കൈയിൽ കിട്ടിയിരുന്നെങ്കിൽ കൊന്ന് കളഞ്ഞേനെ എന്നാണ് ഇന്നും എന്നെ വിളിച്ച ഒരാൾ പറഞ്ഞത്. അത്ര അമർഷമാണ് ഗോവിന്ദച്ചാമിയോട് ജനങ്ങൾക്കുള്ളത്. അത് സൗമ്യ എന്ന പെൺകുട്ടിയെ ജനങ്ങൾ ഇതുവരെ മറക്കാത്തത് കൊണ്ടാണ്. അവനെ കൈയിൽ കിട്ടിയപ്പോഴേ കൊല്ലമായിരുന്നില്ലേ എന്തിനാണ് പൊലീസിനും നിയമത്തിനും അവനെ വിട്ടുകൊടുക്കുന്നത്. ഇനി അവന് കിട്ടാനുള്ളത് തൂക്കുകയറാണ്. അതിലും വലിയ ശിക്ഷ അവന് കിട്ടാനില്ല. എത്രയും വേഗം ആ ശിക്ഷ നമ്മുടെ രാജ്യത്ത് നിലവിൽ വന്നാൽ വലിയ സന്തോഷം തന്നെയാണെന്നും സൗമ്യയുടെ അമ്മ കൂട്ടിച്ചേർത്തു.
















