മലയാളികള്‍ക്ക് ഏറെ സുപരിചതനായ തിരകഥാകൃത്തും സംവിധായകനുമാ
ണ് അടൂര്‍ ഗോപാലകൃഷ്ണന്‍. ഇപ്പോഴിതാ ബിഗ് ബജറ്റ് സിനിമകള്‍ക്കെതിരെ വിമര്‍ശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുകയാണ്. 500 കോടിയോളം മുടക്കി എടുക്കുന്ന പല സിനിമകളും കാഴ്ചക്കാരെ പറ്റിക്കാന്‍ ഊതിപ്പെരുപ്പിക്കുന്നതാണെന്ന് അടൂര്‍ ഗോപലകൃഷ്ണന്‍ പറഞ്ഞു.
അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകള്‍…….
‘500 കോടി മുടക്കിയ സിനിമകള്‍ പുറത്തിറങ്ങുമ്പോള്‍ സ്വാഭാവികമായും അത് മികച്ച സിനിമയാണെന്ന് ആളുകള്‍ കരുതും. പക്ഷെ ഈ 500 കോടി വേണ്ടാത്ത കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും കാഴ്ച്ചക്കാരായ നമ്മെ പറ്റിക്കാന്‍ ഊതിപെരുപ്പിക്കുന്നതാണ്. ഈ അടുത്ത് ഇറങ്ങിയ ഒരു പടത്തിന്റെ പരസ്യം പത്രത്തിന്റെ ഫ്രണ്ട് പേജില്‍ അടക്കം വന്നിരുന്നു. ആ ഒരൊറ്റ കാരണം കൊണ്ട് ആ പടം ഓടി. സിനിമ കണ്ട് ഒരാള്‍ പോലും നല്ല അഭിപ്രായം പറഞ്ഞില്ല’.