താമരശ്ശേരി ചുരത്തിൽ നിന്ന് യുവാവ് കൊക്കയിലേക്ക് ചാടി. പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.
ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന് സമീപത്തുവെച്ച് യുവാവ് കൊക്കയിലേക്ക് ചാടുകയായിരുന്നു. വെള്ള ഷർട്ട് ധരിച്ച ഒരു യുവാവാണ് ചുരത്തിൽ നിന്ന് ചാടിയത്.
യുവാവിന് വേണ്ടി സ്ഥലത്ത് ഫയർഫോഴ്സും പൊലീസും ചേർന്ന് പരിശോധന നടത്തുകയാണ്.