വയനാട് വാഴവറ്റ കരിങ്കണ്ണിക്കുന്നിൽ കോഴിഫാമിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. പൂവന്നിക്കുംതടത്തിൽ അനൂപ്(37), ഷിനു (35) എന്നിവരാണ് മരിച്ചത്. മൃഗങ്ങളെ തടയാനായി സ്ഥാപിച്ച വൈദ്യുതി ലൈനിൽ നിന്നാണ് ഇരുവർക്കും ഷോക്കേറ്റത്. അപകടം നടന്ന സ്ഥലത്ത് കെഎസ്ഇബി ഉദ്യോഗസ്ഥർ പരിശോധന നടത്തി.
കരിങ്കണ്ണിക്കുന്നിൽ പാട്ടത്തിനെടുത്ത സ്ഥലത്താണ് അനൂപും ഷിനുവും കോഴിഫാം നടത്തിയിരുന്നത്. അവിടെ നായ അടക്കമുള്ള മൃഗങ്ങളുടെ ശല്യം ഉണ്ടായിരുന്നു. ഇവയെ പ്രതിരോധിക്കാൻ സ്ഥാപിച്ച വൈദ്യുതി ലൈനിൽ നിന്നാണ് സഹോദരങ്ങൾക്ക് ഷോക്കേറ്റത്.
ഇഞ്ചികൃഷി ചെയ്ത് നഷ്ടം സംഭവിച്ചതോടെയാണ് ഇരുവരും വളർത്തു കോഴി കൃഷി ആരംഭിച്ചത്.മൃതദേഹം കൽപ്പറ്റയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.