ചന്ദനമഴ എന്ന സീരിയലിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി
നടിയായി മാറിയ വ്യക്തിയാണ് മേഘ്ന വിന്‍സന്റ്. ചന്ദനമഴയിലെ അമൃത അര്‍ജുന്‍ ദേശായി എന്ന കഥാപാത്രം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സോഷ്യല്‍ മീഡിയയിലൂടെയും തന്റെ വിശേഷങ്ങള്‍ മേഘ്‌ന ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ അമ്മയ്‌ക്കൊപ്പം മേഘ്‌ന നല്‍കിയ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. വളരെ ബുദ്ധിമുട്ടിയാണ് അമ്മ തന്നെ വളര്‍ത്തിയതെന്ന് മേഘ്‌ന അഭിമുഖത്തില്‍ പറയുന്നു.
മേഘനുടെ വാക്കുകള്‍……
”സിംഗിള്‍ പേരന്റായി എന്നെ കഷ്ടപ്പെട്ട് വളര്‍ത്തിയതാണ് അമ്മ. ഒരിക്കല്‍ അമ്മയുടെ രക്തം നല്‍കിയാണ് എനിക്കു വേണ്ടി സിര്‍ലാക്ക് വാങ്ങിയതെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അക്കാര്യം അമ്മ പറഞ്ഞതല്ല. അമ്മയുടെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞതാണ്. അവര്‍ നമുക്കു വേണ്ടി എത്രത്തോളം കഷ്ടപ്പെട്ടുവെന്ന് നമ്മളോട് പറയില്ല. നമ്മുടെ ജീവിതത്തില്‍ നല്ലതു വരണം എന്നാലോചിച്ചേ എല്ലാ മാതാപിതാക്കളും തീരുമാനങ്ങള്‍ എടുക്കൂ. എന്റെ അമ്മയും അങ്ങനെ തന്നെയാണ്”.
അതെസമയം ജീവിതത്തില്‍ മകള്‍ക്കു വേണ്ടി എടുത്ത ചില തീരുമാനങ്ങള്‍ തെറ്റായിപ്പോയെന്ന് തോന്നിയിട്ടുണ്ടെന്നായിരുന്നു മേഘ്‌നയുടെ അമ്മയുടെ പ്രതികരണം.
”എ ഡിവോഴ്‌സ്ഡ് ഡോട്ടര്‍ ഈസ് ബെറ്റര്‍ ദാന്‍ എ ഡെഡ് ഡോട്ടര്‍ എന്ന കാര്യത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. കഴിഞ്ഞ കാര്യത്തെപ്പറ്റി കൂടുതല്‍ പറയുന്നില്ല. എല്ലാ അമ്മമാരെയും പോലെ മകള്‍ക്കൊരു കുടുംബജീവിതം വേണമെന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, വിവാഹം ഒരു സ്ത്രീയുടെ ജീവിതത്തിലെ അവസാന വാക്കല്ല. ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്”.