കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് മെറ്റ. ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള മെറ്റയുടെ പ്ലാറ്റ്ഫോമുകളില്‍ ഈ സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാവും. കൂടാതെ 13 വയസിന് താഴെയുള്ളവരുടെ അക്കൗണ്ടുകളിലെ പോസ്റ്റുകള്‍ക്ക് താഴെ ലൈംഗികചുവയുള്ള കമന്റുകളും മെസ്സേജുകളും അയച്ച ആയിരക്കണക്കിന് അക്കൗണ്ടുകള്‍ നീക്കം ചെയ്തു എന്നും. അതിൽ 1,35,000 അക്കൗണ്ടുകള്‍ മോശം കമന്റുകള്‍ ഇട്ടതിനും 5,00,000 അക്കൗണ്ടുകള്‍ ഇത്തരത്തിലുള്ള മെസ്സേജ് അയച്ചതിനും നീക്കം ചെയ്തതായി മെറ്റ അറിയിച്ചിട്ടുണ്ടായിരുന്നു.
കൗമാരക്കാര്‍ക്ക് മെസേജ് അയക്കുന്ന അക്കൗണ്ടുകളുടെ വിവരങ്ങള്‍ അറിയാനുള്ള സൗകര്യവും അവ ഒറ്റ ടാപ്പില്‍ ബ്ലോക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും കഴിയുന്ന സൗകര്യവും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്‍സ്റ്റഗ്രാം ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ കൗമാരക്കാരുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നുവെന്ന വിമര്‍ശനം ഉയരുന്നതിനിടയിലാണ് ഈ സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മെറ്റ ശ്രമിക്കുന്നത്.
കുട്ടികള്‍ തങ്ങളുടെ പ്രായം തെറ്റായി രേഖപ്പെടുത്തി നിയന്ത്രണങ്ങള്‍ മറികടക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ മെറ്റ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേകവിദ്യയും ഉപയോഗിക്കുന്നുണ്ട്. മുതിര്‍ന്നവരുടെ അക്കൗണ്ടുകളെ അപേക്ഷിച്ച് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഈ അക്കൗണ്ടുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്‍സ്റ്റാഗ്രാമില്‍ ‘ടീന്‍ അക്കൗണ്ട്’ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.
STORY HIGHLIGHT: meta teen safety features