നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് മുതിര. മുതിരയിൽ ഉയർന്ന അളവില്‍ ഫിനോൾ അടങ്ങിയിട്ടുണ്ട് അതിനാൽ ഇത് കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്നു. വിശപ്പ് കുറയ്ക്കാനും ഇത് നല്ലതാണ്.
രാവിലെ വെറും വയറ്റില്‍ ഇത് കഴിക്കാം. ജലദോഷം പോലുള്ള അവസ്ഥകള്‍ക്ക് ആശ്വാസം നല്‍കാനും ഈ സൂപ്പ് സഹായിക്കും. ഇരുമ്പിന്‍റെ അംശം കൂടുതല്‍ ഉള്ളതിനാല്‍ വിളര്‍ച്ച ഉള്ളവര്‍ക്കും ഇതൊരു ശീലമാക്കാം.
വേണ്ട സാധനങ്ങള്‍
മുതിര – ഒരു കപ്പ്
മല്ലി – ഒരു സ്പൂൺ
കടലപരിപ്പ് – ഒരു ടീസ്പൂൺ
കറിവേപ്പില – രണ്ട് തണ്ട്
ചുവന്ന മുളക് – 4 എണ്ണം
ജീരകം -ഒരു ടീസ്പൂൺ
കായം – ഒരു കഷണം
കുരുമുളക് – ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
തക്കാളി – ഒന്ന്
വെളുത്തുള്ളി – 5 അല്ലി
പുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ
തയാറാക്കുന്ന വിധം
∙മുതിര കഴുകി വൃത്തിയാക്കി വെള്ളത്തിൽ ഇട്ട് വയ്ക്കുക. കുതിര്‍ന്ന ശേഷം കുക്കറിൽ വേവിക്കുക. നന്നായി വെന്ത് ഉടയണം.
∙ പുളി വെള്ളത്തിൽ ഇട്ട് വെയ്ക്കുക
∙ രസം പൊടി തയാറാക്കുക. കടലപ്പരിപ്പ്, ജീരകം, മല്ലി, ചുവന്ന മുളക്, കറിവേപ്പില, കുരുമുളക് നന്നായി വറുത്ത് പൊടിക്കുക.
∙മഞ്ഞൾ പൊടി, ഉപ്പ് എന്നിവ പാകത്തിന് ചേർത്ത് പുളി തിളപ്പിക്കുക. ഒരു കുഞ്ഞു കഷ്ണം കായം ചേർക്കുക. പുളി വേവായാൽ അതിലേക്ക് നന്നായി വെന്ത് ഉടഞ്ഞ മുതിര ചേർക്കുക. തക്കാളിയും വെളുത്തുള്ളിയും ചേർക്കുക.
∙എല്ലാം നന്നായി മിക്സായാൽ രസം പൊടി ചേർക്കാം. രസത്തിൽ നിന്ന് കുറച്ച് വെള്ളം എടുത്ത് രസം പൊടി നന്നായി യോജിപ്പിച്ച് ചേർക്കുക. ഒന്ന് ചെറുതായി തിളച്ചാൽ കറിവേപ്പിലയോ മല്ലിയിലയോ ചേർത്ത് വിളമ്പാം.