എന്തൊക്കെ കറികൾ വീട്ടിൽ ഉണ്ടെങ്കിലും മോര് കറി ഇല്ലങ്കിൽ ചോർ കഴിക്കാൻ ഒരു സുഖം ഇല്ലാത്തവരാണ് മലയാളികൾ. ഇതാ വളരെ എളുപ്പത്തിൽ മോര് കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
പാൻ വച്ച് വെളിച്ചെണ്ണ ഒഴിക്കാം, അതിലേക്ക് കടുകും ഉലുവയും ചുവന്നമുളകും ചേർത്ത് വഴറ്റാം. ശേഷം ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റണം. ചെറിയുള്ളി ചേർക്കേണ്ട, കറി പെട്ടെന്ന ചീത്തയാകും. അതിലേക്ക് മഞ്ഞപൊടിയും ഇത്തിരി മുളക്പൊടിയും ജീരകപൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കാം. പൊടികൾ പാകമായി കഴിയുമ്പോൾ തീ അണയ്ക്കാം, ശേഷം കട്ട തൈര് മിക്സിയിൽ അടിച്ചെടുക്കണം.
ഇത്തിരി വെള്ളവും ചേർത്ത് അയഞ്ഞ പരുവത്തിൽ ആക്കണം. ശേഷം ഇഞ്ചി വെളുത്തുള്ളി മൂപ്പിച്ച കൂട്ട് തൈരിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കണം. തൈര് ചൂടാക്കേണ്ടതില്ല. അഥവ ചൂട് വേണമെങ്കിൽ ചെറിയ തീയിൽ വച്ചാൽ മതി. ഇങ്ങനെ ചെയ്താൽ മോരുകറി പെട്ടെന്ന് ചീത്തയാകില്ല.