നാരുകളാൽ സമ്പന്നമായ പഴമാണ് പാഷൻ ഫ്രൂട്ട്. ഒത്തിരി ആരോഗ്യഗുണങ്ങൾ ഈ ഫലത്തിലുണ്ട്. വൈറ്റമിൻ സി, വൈറ്റമിൻ എ, കരോട്ടിൻ, പൊട്ടാസ്യം, കാത്സ്യം, സോഡിയം, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമാണിത്. എളുപ്പത്തിൽ പാഷൻ ഫ്രൂട്ട് സ്‌ക്വാഷ് എങനെ ഉണ്ടാക്കാമെന്ന് നോക്കാം.
പാഷൻ ഫ്രൂട്ട് സ്‌ക്വാഷ് ഉണ്ടാക്കാം
പാഷൻ ഫ്രൂട്ടിന്റെ ചാറ് – ഒരു ലീറ്റർ
വെള്ളം – അര ലീറ്റർ
പഞ്ചസാര- രണ്ടര കിലോ
സിട്രിക്ക് ആസിഡ്- ഒരു ടീസ്‌പൂൺ
ഇഞ്ചിനീര്- രണ്ട് ടേബിൾ സ്‌പൂൺ
പൊട്ടാസ്യം മെറ്റ ബൈസൾഫൈറ്റ്- കാൽ ടീസ്‌പൂൺ
തയാറാക്കുന്ന വിധം
പഞ്ചസാരയും വെള്ളവും ചേർത്ത് അടുപ്പിൽവച്ച് സിട്രിക്ക് ആസിഡ് ചേർത്ത് ഒരു നൂൽ പാകത്തിൽ പാനിയാക്കുക. ഇതിൽ പാഷൻഫ്രൂട്ടിന്റെ ചാറും ഇഞ്ചിനീരും ചേർത്ത് ഇളക്കി ഒന്നു തിളച്ചാലുടൻ വാങ്ങണം. നന്നായി തണുക്കുമ്പോൾ അതിൽനിന്ന് അൽപം സിറപ്പെടുത്ത് പൊട്ടാസ്യം മെറ്റ ബൈ സൾഫൈറ്റ് കലക്കുക. ഇതു ബാക്കി സിറപ്പിൽ ഒഴിച്ചിളക്കി തണുക്കുമ്പോൾ കുപ്പിയിൽ നിറയ്‌ക്കുക.