ആരോഗ്യ സംരക്ഷണത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന ഒന്നാണ് പൈനാപ്പിൾ ജ്യൂസ്. പലവിധ ആരോഗ്യപ്രശ്നങ്ങളെയും പ്രതിരോധിക്കുന്നതിന് പൈനാപ്പിൾ ജ്യൂസ് സഹായകമാണ്. ദഹനം മെച്ചപ്പെടുത്തുക, രോഗപ്രതിരോധശേഷി, ഹൃദയാരോഗ്യം സംരക്ഷിക്കുക തുടങ്ങി നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നതാണ് പൈനാപ്പിൾ. ദിവസവും രാവിലെ ഒരു ഗ്ലാസ് പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങൾ നൽകും. ദഹനം മെച്ചപ്പെടുത്തുന്നതിനായി എൻസൈമുകളുടെ അളവ് കൂട്ടാൻ സഹായിക്കുന്നതാണ് പൈനാപ്പിൾ. എന്തൊക്കെ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുകയെന്ന് നോക്കാം.
പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാൻ സഹായിക്കും. സ്ഥിരമായി ഇതച് കുടിക്കുന്നത് ആരോഗ്യത്തിൽ നല്ല മാറ്റങ്ങളുണ്ടാക്കും. പൈനാപ്പിളിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ ഉൾപ്പെടെയുള്ളവ ശരീരത്തിന് വളരെ ഗുണം ചെയ്യുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.
പൈനാപ്പിളിൽ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന എന്‍സൈമായ ബ്രോമെലൈന്‍ അടങ്ങിയിട്ടുണ്ട്. ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നതാണ് ഈ എൻസൈം. കുടലിന്റെ ആരോഗ്യത്തെയും സംരക്ഷിക്കുന്നതാണ് ഈ എൻസൈം. അതിനാൽ ഇത് പതിവായി കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും.
അവശ്യം പോഷകങ്ങൾ അടങ്ങിയ പൈനാപ്പിള്‍ ജ്യൂസില്‍ വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. അസ്ഥികളുടെ ആരോഗ്യത്തിനും മെറ്റബോളിസത്തിനും ആവശ്യമായ മാംഗനീസും പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കും.