ചേരുവകൾ
മൈദ -1 കപ്പ്
ഉപ്പ് -1/4 ടീസ്പൂൺ
ഓയിൽ -1 ടേബിൾ സ്പൂൺ
വെള്ളം ആവശ്യത്തിന്
ഫില്ലിങ്ങിന് വേണ്ട ചേരുവകൾ ;
ചിക്കൻ -150ഗ്രാം (എല്ലില്ലാതെ)
സവാള -1 പൊടിയായി അരിഞ്ഞത്
മല്ലിയില -1/4 കപ്പ് പൊടിയായി അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
ഉപ്പ് പാകത്തിന്
സോയ സോസ് -2 ടീസ്പൂൺ
കുരുമുളക് പൊടി -1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
1. മൈദയും ഉപ്പും ഓയിലും മിക്സ് ചെയ്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുത്തു അടച്ചു വെച്ച് 15 മിനുട്ട് മാറ്റി വെക്കുക.
2. മിക്സിയുടെ ജാറിലേക്ക് ചിക്കൻ ഇട്ട് അരച്ചെടുക്കുക,ഇനി ഇതൊരു ബൗളിലേക്ക് മാറ്റിയിട്ട് സവാള അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഉപ്പും കുരുമുളക് പൊടിയും മല്ലിയിലയും സോയ സോസും ചേർത്തു നന്നായി മിക്സ് ചെയ്യുക.
3. കുഴച്ചെടുത്ത മാവ് കനം കുറച്ചു പരത്തിയിട്ട് ചെറിയ ഒരു അടപ്പ് വെച്ചിട്ടോ കുക്കി കട്ടർ വെച്ചിട്ടോ കട്ട് ചെയ്ത് അതിൽ ഫില്ലിംഗ് വെച്ചു പൊതിഞ്ഞു ഷെയ്പ് ആക്കിയെടുക്കുക.
4. ഇനി ഒരു സ്റ്റീമറിൽ വെച്ച് 15 -20 മിനുട്ട് ആവിയിൽ വേവിച്ചാൽ ചിക്കൻ മോമോസ് റെഡി.
ഒരു പ്രത്യേക സോസും കൂട്ടിയാണ് ഇത് കഴിക്കാറ്..
അതിനായി തക്കാളിയും വറ്റൽമുളകും വേവിച്ചെടുത്തു തക്കാളിയുടെ തൊലി കളഞ്ഞു മുളകും കൂട്ടി അരച്ചെടുക്കുക.
ഇനി ഒരു പാനിൽ കുറച്ചു ഓയിൽ ഒഴിച്ച് രണ്ട് വെളുത്തുള്ളി അരിഞ്ഞത് ചേർത്തു വഴറ്റി അതിലേക്ക് അരച്ച കൂട്ട് ഒഴിച്ച് പുളിക്കാവശ്യമായ വിനാഗിരിയും ചെറിയ മധുരത്തിനായ് കുറച്ചു പഞ്ചസാരയും അൽപ്പം സോയാ സോസും പാകത്തിന് ഉപ്പും ചേർത്തു തിളപ്പിച്ചെടുക്കുക.കുറച്ചു ടൊമാറ്റോ സോസും കൂടി ചേർത്തു ഇളക്കി തീ ഓഫ് ചെയ്യാം.