കറ്റാർവാഴ മുടിക്ക് വളരെ നല്ലതാണ്. ഇത് മുടി കൊഴിച്ചിൽ തടയാനും, മുടി വളരാനും താരൻ അകറ്റാനും സഹായിക്കുന്നു. കറ്റാർവാഴയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, അത് മുടിയെ ആരോഗ്യവും ബലവുമുള്ളതും ആക്കുന്നു.
വളരെയേറെ പ്രിയപ്പെട്ടതായതിനാൽ മുടിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ വലിയ രീതിയിൽ ഓരോരുത്തരിലും അസ്വസ്ഥകൾ സൃഷ്ടിക്കുകയും ചെയ്യും. പ്രകൃതിദത്തമായ മാർഗത്തിലൂടെ മുടിയുടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള ഏറ്റവും മികച്ച മാർഗമാണ് കറ്റാർ വാഴ. ഔഷധ ഗുണങ്ങൾ കൊണ്ടു സമ്പന്നമായി കറ്റാർ വാഴ ചര്‍മത്തിനും ആന്തരിക സൗഖ്യത്തിനും മാത്രമല്ല മുടിയിലും ഫലപ്രദമായി ഉപയോഗിക്കാം.
കറ്റാർവാഴയില്‍ പ്രോട്ടിയോലിറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ശിരോചർമത്തിലെ മൃതകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും മുടിയുടെ കണ്ടീഷനിങ്ങിനും ഇവ സഹായിക്കുന്നു. ഇതിലൂടെ മുടി പൊട്ടുന്നതും കൊഴിയുന്നതും കുറയ്ക്കാൻ സാധിക്കും.
കോശങ്ങളുടെ നശീകരണം തടയാനുള്ള കഴിവ്, ശിരോചർമത്തിന് പോഷകം നൽകുന്ന എൻസൈമുകളുടെ സാന്നിധ്യം എന്നിവ മുടിയുടെ വളർച്ചയ്ക്ക് കറ്റാർവാഴ സഹായകരമാകുന്നു. ശിരോചർമത്തിലെ അസ്വസ്ഥതകളും താരനും മുടികൊഴിച്ചിലും നിയന്ത്രിക്കാൻ സാധിച്ചാൽ മുടിയുടെ വളർച്ച സ്വാഭാവികമായും പരിപോഷിപ്പിക്കപ്പെടും.